ഓണം മലയാളിയുടെ മനസ്സുകളിലും വീടുകളിലും ആയിരുന്നു. അത്തം മുതലുള്ള പൂക്കളങ്ങളും, പൂ പറീച്ചുനടക്കലും , ഓണക്കോടിയും, ഓണസദ്യയും, തലമുറകളുടെ ഒത്തുചേരലും , ഓണക്കളികളും ഓണപ്പരീക്ഷകളും , ഓണാവധിയും എല്ലാം , എല്ലാമായിരുന്നു. സത്യത്തിൽ അമ്പലങ്ങളിൽ പോലും ആയിരുന്നില്ല. കുട്ടികളെ തൊഴാൻ പറഞ്ഞുവിട്ടിരുന്നു എന്നതൊഴിച്ചാൽ. അതുപോലും അത്രയും നേരത്തെ കുറുമ്പകളിൽ നിന്നും ഒരു രക്ഷ എന്നല്ലയിരുന്നോ എന്ന് ഇന്ന് സംശയം!
ഇന്നെന്റെ പൊന്നോണം എങ്ങുപോയി ? ടീവിയുടെ മുന്നിലോ? ഇലക്ട്രോണിക് ഉപകരണ കടകളിലോ? വസ്ത്രവ്യാപാര സ്ഥാപനങ്ങളിലോ? സ്വർണവ്യാപാര സ്ഥാപനങ്ങളിലോ ? ഓണാഘോഷ സമിതികളുടെ വേദികളിലോ? സർക്കാർ ഓണാഘോഷങ്ങളിലോ ? സർക്കാർ ഓഫീസുകളിലോ? പൂക്കളമൽസര വേദികളിലോ ? എവിടയാണ്?
മാവേലി എവിടെയാണ് വരുന്നത്? അദ്ദേഹം ആരെ കാണാനാണ് വരുന്നത്? മലയാളിയുടെ വീട്ടുമുറ്റത്തെ പൂക്കളങ്ങളിലെ ഓണത്തപ്പന്മാരിൽ അദ്ദേഹം വന്നിരിക്കെണ്ടേ ? അതിനു പൂക്കളം വേണ്ടേ? വീടുകളിൽ ഓണം വേണ്ടേ?
എന്റെ പൊന്നോണത്തെ വെറുതെ വിടൂ , ഭരണാധികാഓണത്തെ വെറുതെ വിടാമോ!!!രികളെ, മുതലാളിമാരെ, മാധ്യമങ്ങളെ, ആഘോഷ സമിതിക്കാരെ , പിഞ്ചു ബാല്യങ്ങളെ ടൈയും കോട്ടും ഇടുവിച്ചു സായിപ്പകാൻ പഠിപ്പിക്കുന്ന വിദ്യലയങ്ങളെ , പൊന്നുമക്കളെ മണ്ണിന്റെ മണമറിയിക്കാതെ വളര്ത്താൻ കഷ്ടപ്പെടുന്ന ഡാഡി - മമ്മിമാരെ , വെറുതെ വിടൂ.
എന്റെ കുഞ്ഞുമക്കൾക്ക് മലയാളിത്തവും പൊന്നോണവും അന്യമാവാതിരിക്കാൻ , വരുംകാല തലമുറകൾ, ഇന്നു നാം മാവേലിയെപറ്റി പറയുന്നതുപോലെ, ഓണത്തെ പറ്റി കഥകൾ മാത്രം പറയേണ്ട ഗതികേടിൽ ആവാതിരിക്കാൻ, നമ്മുടെ പൊന്നോണത്തെ നമ്മുടെ വീടുകളിലേക്ക് തിരിച്ചു തരൂ. നിങ്ങൾക്കൊരുകോടി പുണ്യം കിട്ടും.